---
title: "കല്ലുകെട്ടി പുഴ ഭിത്തി സംരക്ഷിക്കുന്ന മാക്കുനി - വേലഞ്ചിറ പ്രദേശം രമേശ് പറമ്പത്ത് എം.എല്‍.എ സന്ദര്‍ശിച്ചു ; പ്രവൃത്തി 9 ലക്ഷം രൂപ ചിലവിൽ"
english_title: "MLA Ramesh Parambath visited the Makkuni-Velanchira area where the river wall is being protected by stones; the work cost Rs. 9 lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327677/MLA Ramesh Parambath visited the Makkuni-Velanchira area where the river wall is being protected by stones; the work cost Rs. 9 lakhs"
published_at: "2025-11-24T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6924553b648bb_1000992406.jpg"
keywords: []
---

# കല്ലുകെട്ടി പുഴ ഭിത്തി സംരക്ഷിക്കുന്ന മാക്കുനി - വേലഞ്ചിറ പ്രദേശം രമേശ് പറമ്പത്ത് എം.എല്‍.എ സന്ദര്‍ശിച്ചു ; പ്രവൃത്തി 9 ലക്ഷം രൂപ ചിലവിൽ

> **Lead Summary:** പുതുച്ചേരി സര്‍ക്കാറിന്റെ പിഡബ്ല്യുഡി ഫണ്ട് 9 ലക്ഷം രൂപ ചിലവഴിച്ചാണ് കരിങ്കല്‍ കെട്ടി പുഴഭിത്തി നിര്‍മ്മിക്കുന്നത്.

## Article Content

പുതുച്ചേരി സര്‍ക്കാറിന്റെ പിഡബ്ല്യുഡി ഫണ്ട് 9 ലക്ഷം രൂപ ചിലവഴിച്ചാണ് കരിങ്കല്‍ കെട്ടി പുഴഭിത്തി നിര്‍മ്മിക്കുന്നത്.

മൂലക്കടവ് വേലഞ്ചിറ പുഴയ്ക്ക് സമീപം താമസിക്കുന്നവരുടെ വീടുകളില്‍ വെള്ളം കയറുന്ന പ്രശ്‌നത്തിനാണ് കരിങ്കല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ പരിഹാരമാവുകയെന്ന് രമേശ്പറമ്പത്ത് എം എല്‍ എ പറഞ്ഞു. വീടുകളില്‍ മാത്രമല്ല റോഡിലും സമീപത്തെ കടകളിലും മഴക്കാലത്ത് വെള്ളം കയറുന്ന സാഹചര്യമാണ് വര്‍ഷങ്ങളായി ഇവിടെ ഉള്ളത് ഇതിന് ഒരു ശാശ്വത പരിഹാരം ആയിരിക്കുകയാണെന്നും എം എല്‍ എ പറഞ്ഞു. പ്രദേശത്ത് വര്‍ഷങ്ങളായുള്ള യാത്രാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടായിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു.

യു.ഡി.എഫ് നേതാക്കളും നിരവധി നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. യു ഡി എഫ് നേതാക്കളായ കെ ശശിധരന്‍, കെ കെ വല്‍സന്‍, മാഹി മുന്‍ കൗണ്‍സിലര്‍ മോഹനന്‍, സാജന്‍ പന്തക്കല്‍, തോട്ടോളി കുമാരന്‍, മുല്ലോളി രാഘവന്‍, പന്ന്യന്നൂര്‍ പഞ്ചായത്ത് ഓന്നാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റഫീക്ക് പാറയില്‍, സരീഷ് കുമാര്‍ മാക്കുനി, ലത്തീഫ് സഫ, തോട്ടോള്‍ കരുണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327677/MLA Ramesh Parambath visited the Makkuni-Velanchira area where the river wall is being protected by stones; the work cost Rs. 9 lakhs)